27 May Wednesday

കോതമംഗംലം പള്ളി ഓര്‍ത്തഡോക്‌‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

കൊച്ചി > കോതമംഗലം മാര്‍ തോമ്മന്‍ ചെറിയപള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമാണന്നും ഇടപെടേണ്ട സാഹചര്യം കാണുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിംഗിള്‍ ബഞ്ച് ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് ബാധ്യത ഉണ്ടന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും യാക്കോബായ പക്ഷവും അടക്കം സമര്‍പ്പിച്ച അഞ്ച് അപ്പീലുകള്‍ ഡിവിഷന്‍ ബഞ്ച് തള്ളി.


പ്രധാന വാർത്തകൾ
 Top