23 August Friday

കൂത്താട്ടുകുളം നഗരസഭ: റോയി എബ്രഹാം ചെയര്‍മാൻ, വിജയ ശിവൻ വൈസ‌് ചെയർപേഴ‌്സൺ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

കൊച്ചി> കൂത്താട്ടുകുളം നഗരസഭ വൈസ‌് ചെയർപേഴ‌്സണായി എൽഡിഎഫ‌ിന്റെ വിജയ ശിവൻ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 24 അംഗങ്ങളുള്ള കൗണ്‍സിലിൽ വിജയ ശിവന‌് 12 വോട്ടും യുഡിഎഫിന‌ായി മത്സരിച്ച മുൻ ചെയർപേഴ‌്സൺ ഓമനാ ബേബിക്ക‌് 11 വോട്ട‌ും ലഭിച്ചു.

25 അംഗ കൗണ്‍സിലിലെ ഒരംഗത്തെ ഇരട്ടപ്പദവി വഹിക്കുന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യ ആയി പ്രഖ്യാപിച്ചു. ഇതോടെ അംഗബലം 24 ആയി ചുരുങ്ങി. ചെയർമാന്റെ താൽകാലിക ചുമതല വഹിച്ചുകൊണ്ടിരുന്ന യുഡിഎഫ് അംഗമായ പി വി ബേബി വോട്ടെടുപ്പിൽ അനാരോഗ്യംമൂലം  പങ്കെടുത്തില്ല.

2015ല്‍ രൂപീകൃതമായ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ആദ്യമായാണ്‌ എല്‍ഡിഎഫ് ഭരണമേല്‍ക്കുന്നത്. നേരത്തെ നഗരസഭ ചെയര്‍മാനായി സ്വതന്ത്രനായി മത്സരിച്ച‌ റോയി എബ്രഹാം എൽഡിഎഫ‌് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോയി എബ്രഹാമിന‌് 12 വോട്ടും യുഡിഎഫിന‌ായി മത്സരിച്ച മുൻ ചെയർമാൻ കൂടിയായ പി സി ജോസിന‌് 11 വോട്ട‌ും ലഭിച്ചു.


പ്രധാന വാർത്തകൾ
 Top