19 September Saturday

കൂടത്തായി കേസ്: ജോളിയുടെ മറ്റൊരു ജാമ്യാപേക്ഷയും തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കൊച്ചി > കൂടത്തായി കൊലക്കേസിൽ മുഖ്യ പ്രതി ജോളിയുടെ മറ്റൊരു ജാമ്യാപേക്ഷ കൂടി ഹൈക്കോടതി തള്ളി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ തള്ളിയത്.

2014 മേയിൽ പുലിക്കയത്തെ വീട്ടിൽ നടന്ന ആഘോഷത്തിനിടെ കുഞ്ഞിന് ബ്രഡിൽ സയനൈഡ് കലർത്തി നൽകിയെന്നാണ് കേസ്. ജോളിക്കെതിരെ കൊലപാതക പരമ്പരയിലെ മുന്നാമത്തെ കേസാണിത്. ജോളിയുടെ മുന്ന് ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top