19 November Tuesday

കൂടത്തായി: ജോളിയടക്കം മൂന്ന്‌ പ്രതികളുടെയും റിമാൻഡ്‌ കാലാവധി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

കോഴിക്കോട് > കൂടത്തായി കൂട്ടക്കൊലക്കേസിലെ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് താമരശ്ശേരി നീട്ടിയത്. ഈ മാസം 16 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാൻ പ്രജികുമാറിന് കോടതി അനുമതി നൽകി.

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. അതിനിടെ ജോളിയെ വടകര എസ് പി ഓഫീസിൽ വീണ്ടും ചോദ്യം ചെയ്തു. ആൽഫൈൻ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലാണ് ജോളിയിപ്പോൾ. ജോളി കൂടുതൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top