22 October Friday

ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചു; കോന്നിയിൽ 15 കുടുംബം കൂടി സിപിഐഎമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കുപ്പക്കരയിൽ സിപിഐഎമ്മിലേക്ക്‌ വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

കോന്നി > കോന്നിതാഴം കുപ്പക്കരയിൽ 15 കുടുംബങ്ങൾ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐഎമ്മിനൊപ്പം ചേർന്നു. പുതിയതായി വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി വിപിൻ വേണു അധ്യക്ഷനായി.
 
എരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ, ലോക്കൽ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ ഗോവിന്ദ്, ഇ പി അയ്യപ്പൻ നായർ, ബിൻസൻ ബി ജോസഫ്, എൻ മോഹനൻ, ടി വി യോഹന്നാൻ,  മിഥുൻമോഹൻ, കോന്നിതാഴം ബ്രാഞ്ച് സെക്രട്ടറി ശ്യാം മോഹൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top