18 September Wednesday

കൊങ്കൺ റെയിൽപാത അടച്ചു; ട്രെയിൻ ഗതാഗതം താറുമാറായി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

മംഗളൂരു > മംഗളൂരുവിനുസമീപം റെയിൽവേ പാ‌ളത്തിലേക്ക‌് മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്ന്‌ അധികൃതർ അറിയിച്ചു. നിലവിൽ പുറപ്പെട്ട ട്രെയിനുകൾ കടത്തിവിട്ടതിന്‌ ശേഷമാണ്‌ പാത അടച്ചത്‌. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സർവീസ്‌ പുനരാരംഭിക്കില്ലെന്ന്‌ റെയിൽവേ അറിയിച്ചു. കനത്ത മഴയിൽ വെള്ളിയാഴ‌്ച പുലർച്ചെ പടീൽ﹣കുലശേഖര റെയിൽവേ സ‌്റ്റേഷനുകൾക്കിടയിലാണ‌് പാളത്തിലേക്ക‌് മണ്ണിടിഞ്ഞുവീണത‌്. പാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ‌്.
  ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്, എറണാകുളം -പുണെ എക‌്സ‌്പ്രസ‌്, എറണാകുളം-നിസാമുദ്ദീൻ മംഗള എക‌്സ‌്പ്രസ‌് എന്നീ ട്രെയിനുകൾ വേഗംകുറച്ച‌് പകൽ ഇതുവഴി കടത്തിവിട്ടിരുന്നു. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ‌്റ്റേഷനുകളിൽനിന്ന‌് അഞ്ച‌് ബസ്സുകളിലായി യാത്രക്കാരെ സൂറത്ത‌്കൽ സ‌്റ്റേഷനിലെത്തിച്ചു.
   വെള്ളിയാഴ‌്ചത്തെ ലോകമാന്യതിലക‌്-കൊച്ചുവേളി ഗരീബ‌് രഥ‌് (12201), എറാണാകുളം -ഓഖ (16338), നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ‌്റ്റ‌് (22634), ജാംനഗർ-തിരുനെൽവേലി (19578), മഡ‌്ഗോൺ-മംഗളൂരു പാസഞ്ചർ ട്രെയിൻ (56641), മഡ‌്ഗോൺ-മംഗളൂരു ഇന്റർസിറ്റി എക‌്സ‌്പ്രസ‌് (22635) എന്നീ ട്രെയിനുകളും ശനിയാഴ‌്ചത്തെ തിരുവന്തപുരം-നിസാമുദ്ദീൻ എക‌്സ‌്പ്രസ‌് (22653), ഓഖ -എറാണാകുളം (16337) എന്നീ  ട്രെയിനുകളും റദ്ദാക്കി.
   തിരുവനന്തപുരം -ലോകമാന്യതിലക‌് നേത്രാവതി എക‌്സ‌്പ്രസ‌് (16346) എറാണാകുളത്ത‌് യാത്ര അവസാനിപ്പിച്ചു. നാഗർകോവിൽ-മുംബൈ സിഎസ‌്ടി എക‌്സ‌്പ്രസ‌് (16340)  ഡിൻഡിഗല്ലിൽ സർവീസ‌് അവസാനിപ്പിച്ചു. മംഗളൂരു സെൻട്രലിൽനിന്ന‌് വെള്ളിയാഴ‌്ച മഡ‌്ഗോണിലേക്ക‌് പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്‌പ്രസ് എന്നിവ മംഗളൂരു ജങ്ഷനിൽ യാത്രയവസാനിപ്പിച്ച് തിരികെവന്നു. തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക‌്സ‌്പ്രസ‌് (12431), കൊച്ചുവേളി-ഇൻഡോർ എക‌്സ‌്പ്രസ‌് (19331) എന്നീ ട്രെയിനുകൾ ഷൊർണൂരിൽനിന്നും ഈറോഡുവഴി തിരിച്ചുവിട്ടു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top