25 March Saturday

കൊണ്ടോട്ടിയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 2 കിലോ കഞ്ചാവും എംഡിഎംഎയുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കൊണ്ടോട്ടി > രാത്രികാലങ്ങളിൽ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ സംഘത്തലവനടക്കം രണ്ടു പേർ പിടിയിൽ. സംഘത്തലവൻ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കുണ്ടുകാടൻഫായിസ് (28) എന്ന കൂമൻഫായിസ്, കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടുപറമ്പ് മുഹമ്മദ് അർഷാദ് നബീൽ(24) എന്നിവരാണ് പിടിയിലായത്.

നെടിയിരപ്പ്  കോളനി റോഡ് പരിസരത്ത് വച്ച് ബൈക്കിൽ സഞ്ചരിച്ച് മയക്കു മരുന്ന് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും കാൽ ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയും 1 ലക്ഷത്തോളം വിലവരുന്ന കഞ്ചാവും  ഇലക്ട്രോണിക്ക് ത്രാസും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്‌തതിൽ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  കൊണ്ടോട്ടി ഇൻസ്പെക്‌ടർ മനോജ്, എസ്‌ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ്‌ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top