22 October Friday

രഹസ്യപ്പൂട്ടുള്ള 
ഭാഷയുമായി സഹോദരിമാർ; ‘കൊമോനോ’ പ്രീതിയാർജിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

നിഹാരിക, നിതിക

പയ്യന്നൂർ > ഭാഷയുടെ രഹസ്യപ്പൂട്ട്‌ തുറക്കുകയാണ്‌  നിഹാരികയും നിതികയും.  സഹോദരങ്ങളായ ഇരുവരും ചേർന്ന്‌ പ്രചരിപ്പിച്ച കൊമാനോ ഭാഷയ്‌‌ക്ക്‌ നവമാധ്യമങ്ങളിൽ ആരാധകർ പലരാണ്‌.
 
കോവിഡ് കാരണം പഠനം വീട്ടിലായതോടെ  വിരസതയകറ്റാനും  എഴുത്തുകൾ കൈമാറാനുമായാണ്  പയ്യന്നൂർ കാങ്കോൽ സ്വദേശികളായ ഇരുവരും ചേർന്ന്‌ ഭാഷ വികസിപ്പിച്ചത്.  യുദ്ധകാലത്ത്‌ ഇത്തരം രഹസ്യ ഭാഷകൾ ഉപയോഗിച്ചിരുന്നതായി  വായിച്ചറിഞ്ഞതൊടെ ഇതേക്കുറിച്ച് കൂടുതൽ അറിയാനും ശ്രമം തുടങ്ങി.
 
ഇംഗ്ലീഷ് അക്ഷരമാലയ്‌‌ക്ക്‌ പകരം  കൊറിയൻ ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ്‌ ലിപി തയ്യാറാക്കിയത്. പന്ത്രണ്ടുകാരി  നിഹാരികയും ഒമ്പതുകാരി നിതികയും ഊട്ടിയിലെ സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർഥികളാണ്‌. സ്‌കൂളിലെ കൂട്ടുകാരെയും മറ്റും ഈ ഭാഷ പരിശീലിപ്പിച്ച് കുട്ടികൾക്കിടയിൽ കൊമാനോ ഭാഷ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരും. വാട്‌സാപ്പിലും ഇൻസ്‌റ്റഗ്രാമിലും മറ്റും ഇവരുടെ പരിചയക്കാരും സുഹൃത്തുക്കളും ആശയവിനിമയത്തിന്‌ കൊമാനോ ഭാഷ ഉപയോഗിച്ചുതുടങ്ങി. 
 
മെഗാ എൻജിനിയറിങ് കമ്പനിയിൽ സീനിയർ മാനേജർ പാലക്കാട് വടവന്നൂരിലെ  ഡോ. എം സുരേഷിന്റെയും ദിവ്യയുടെയും മക്കളാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കമ്പനി ഏറ്റെടുത്ത ജോലികളുടെ ഭാഗമായാണ് സുരേഷ് കുടുംബസമേതം കാങ്കോലിലെത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top