17 September Tuesday

കോടതി ജീവനക്കാരിയുടെ കൊലപാതകം; പ്രതിക്ക്‌ ജീവപര്യന്തവും 20 വർഷം കഠിനതടവും

സ്വന്തം ലേഖകന്‍Updated: Wednesday Jul 31, 2019

കൊല്ലം > കോടതി ജീവനക്കാരിയെ വീട്ടിൽക്കയറി  പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ മങ്ങാട്‌ കൊതുമ്പിൽ കിഴക്കതിൽ വീട്ടിൽ സജി (അനൂപ്‌–--49)ക്ക്‌ ജീവപര്യന്തം തടവും 20 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.

2013 ജനുവരി 16നാണ്‌  കേസിനാസ്‌പദമായ സംഭവം. ജീവനക്കാരിയെ സ്ഥിരമായി ഓട്ടോറിക്ഷയിൽ ബസ്‌സ്‌റ്റാൻഡിൽ കൊണ്ടുവിട്ടിരുന്ന ആളാണ്‌ പ്രതി. വീട്ടിൽ അതിക്രമിച്ചുകയറി തള്ളിയിട്ട്‌ തലയ്‌ക്ക്‌ പരിക്കേൽപ്പിച്ചശേഷം പീഡിപ്പിച്ചെന്നും തുടർന്ന്‌ മൊബൈൽ കോഡ്‌ വയർ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നുമാണ്‌ കേസ്‌.   ലൈംഗികാതിക്രമം വ്യക്തമാണെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രതിയുടെ ഉമിനീർ മൃതദേഹത്തിൽ വന്നത്‌ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും നൽകിയ വിശദീകരണം കൊലപാതകത്തേക്കാൾ ഹീനമാണെന്നും കോടതി വ്യക്തമാക്കി.

മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും തെളിവായി ഹാജരാക്കിയിരുന്നു.  22 സാക്ഷികളെ വിസ്‌തരിച്ചു. 37 രേഖകളും 22 തൊണ്ടിമുതലും ഹാജരാക്കി. കൊല്ലം എസിപി ആയിരുന്ന കൃഷ്‌ണകുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന ബാലാജി, അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ്‌ അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ ഹാജരായി.
 


പ്രധാന വാർത്തകൾ
 Top