02 March Tuesday

കൊല്ലം ബൈപാസിൽ ടോൾ തുടങ്ങാൻ തയ്യാർ; തടയാൻ ജനം

സ്വന്തം ലേഖകന്‍Updated: Monday Jan 18, 2021

കൊല്ലം ബെെപാസിൽ സജ്ജമാക്കിയ ടോൾ പ്ലാസയിൽ സിപിഐ എം കൊടി കെട്ടിയപ്പോൾ

കൊല്ലം > ബൈപാസിൽ ടോൾ പിരിവ് ഏതു നിമിഷവും തുടങ്ങാൻ കരാറുകാരൻ തയ്യാറെടുക്കുമ്പോൾ തടയാനുറച്ച് ജനങ്ങളും സജ്ജം. ഡിവൈഎഫ്ഐ വളന്റിയേഴ്സ് ഇടയ്ക്കിടക്ക് ബൈപാസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. 
ഇതിനിടയിൽ ജനത്തിന്റെ പ്രതിഷേധം അവഗണിച്ച് ടോൾ പിരിവിന് കലക്ടറുടെ അനുമതി സംഘടിപ്പിക്കാൻ കരാറുകാരനും അശാന്ത പരിശ്രമത്തിലാണ്.
 
കേന്ദ്രസർക്കാരുമായി കരാർ ഉറപ്പിച്ച കമ്പനി പ്രദേശത്തെ ചില ആർഎസ്എസുകാരെ ടോൾ പ്ലാസയിലെ ബൂത്തുകളിൽ ജോലിക്കായി നിയമിച്ചതായും അറിയുന്നു. ആറ് ട്രാക്കുകളിലായി ആറ് ബൂത്തുകൾ, ഫാസ്റ്റ്ടാഗ് സെൻസറുകൾ, ക്യാമറകൾ, സിഗ്നൽ ലൈറ്റുകൾ, കംപ്യൂട്ടറുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. കലക്ടറെ കാണുന്ന സാഹചര്യത്തിൽ പിരിവ് തുടങ്ങുമ്പോൾ തന്നെ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകരും തിങ്കളാഴ്ച മുതൽ കുരീപ്പുഴ ടോൾ പ്ലാസയിലുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top