12 December Thursday

ആളിക്കത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കൊച്ചി
കൊൽക്കത്തയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്താമാകുന്നു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ സംഘടനകളാണ്‌ നഗരത്തിൽ  പ്രകടനം നടത്തി.

പ്രതിഷേധയോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി വി അനിത  ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബീന മഹേഷ്‌, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി ആർ അർജുൻ, പ്രസിഡന്റ്‌ ആശിഷ്‌ എസ്‌ ആനന്ദ്‌, അജ്മില ഷാൻ, എലിസബത്ത്‌ എന്നിവർ സംസാരിച്ചു.
കൊൽക്കത്തയിൽ വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ  ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) വനിതാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കോളേജുകളിൽ പ്രതിഷേധ യോഗങ്ങൾ നടത്തി.  പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനാ അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ക്ലാസുകളെടുത്തത്‌. എസ്എഫ്ഐയുമായി ചേർന്ന് അധ്യാപകരും വിദ്യാർഥികളും സംയുക്തമായാണ് ക്യാമ്പസുകളിൽ പ്രതിഷേധിച്ചത്.
പിറവം ബിപിസി കോളേജിൽ നടന്ന പ്രതിഷേധയോഗത്തിൽ ജില്ലാ സെക്രട്ടറി പ്രൊഫ. ജേക്കബ് എബ്രഹാം സംസാരിച്ചു. ജില്ലയിലെ 24 കോളേജുകളിൽ 22ലും പ്രതിഷേധയോഗങ്ങൾ നടത്തിയെന്ന് മേഖലാ സെക്രട്ടറി പ്രൊഫ. എ യു അരുൺ പറഞ്ഞു.

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അഖില കേരള ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടന, ആയുർവേദ മെഡിക്കൽ അസോസിയേഷൻ, കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, കോളേജ് യൂണിയൻ എന്നിവ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡോ. ഡി ജയൻ, ഡോ. കെ ശ്രീകുമാർ, ഡോ. മനോജ് കുമാർ, ഡോ. ഷീജ സാദത്ത്, ഡോ. അപർണ, ഡോ. നീരജ റോസ്, കെ ജെ ബാസിത്ത് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top