13 December Friday

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

തിരുവനന്തപുരം > കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് മൂലം ഗ്യാസും, വൈദ്യുതിയുമുള്ള 85 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ മണ്ണെണ്ണ വിഹിതം നഷ്ടമാകും.

 60,128 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി റേഷന്‍ മണ്ണെണ്ണ ലഭ്യമാകുക. വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണ പോലും നല്‍കാന്‍ കഴിയില്ല. മീന്‍പിടുത്ത മേഖലയില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പിന്‍പറ്റി കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചെയ്തത്. സാധാരണക്കാരായ ജനങ്ങളെ രണ്ടായി തിരിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും റേഷനരി നിഷേധിച്ചു.

ഇതിന്റെ തുടര്‍ച്ചയാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് കേന്ദ്ര - ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി  പ്രസ്താവനയില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top