14 October Monday

കോടിയേരി സ്‌മൃതി സെമിനാർ: രജിസ്‌ട്രേഷൻ 25 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

\ചൊക്ലി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള കോടിയേരി സ്‌മൃതി സെമിനാറിന്‌ 25വരെ രജിസ്‌റ്റർചെയ്യാം. ചൊക്ലി യുപി സ്‌കൂളിൽ 28ന്‌ രാവിലെ 9.30ന്‌ ആരംഭിക്കുന്ന സെമിനാറിൽ പൗരാവകാശപ്രവർത്തക ടീസ്‌ത സെതൽവാദ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌, ജോൺ ബ്രിട്ടാസ്‌ എംപി, മാധ്യമപ്രവർത്തകൻ ശശികുമാർ എന്നിവർ പങ്കെടുക്കും. https://forms.gle/4PPxsRJBwHzLztwQ7 ഗൂഗിൾ ഫോംവഴിയും ലൈബ്രറിയിൽ നേരിട്ടും രജിസ്‌റ്റർചെയ്യാം.  100 രൂപയാണ്‌ ഫീസ്‌. ഫോൺ: 94959 08020, 94475 49097, 94961 41986.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top