27 November Sunday

ഇടതുപക്ഷ സാംസ്‌കാരിക ഇടപെടലുകൾക്ക്‌ പിന്തുണ നൽകിയ നേതാവ്: പുരോഗമന കലാ സാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

തിരുവനന്തപുരം> ജനാധിപത്യ കേരളത്തിന്റെ പ്രിയപ്പെട്ട നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ജനാധിപത്യ വിദ്യാർഥി പ്രസ്ഥാനത്തിന് സർഗാത്മകതയുടെ സൗന്ദര്യവും ശക്തിയും നൽകിയതിൽ കോടിയേരിയുടെ പങ്ക് ചരിത്ര പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക ഇടപെടലുകൾക്ക് അദ്ദേഹം വിലപ്പെട്ട പിന്തുണയും സഹകരണവും നൽകി.

എഴുത്തുകാരോടും, കലാകാരൻമാരോടും, സാംസ്കാരിക പ്രവർത്തകരോടും സവിശേഷമായ ഹൃദയബന്ധവും കാത്തുസൂക്ഷിച്ചു. മതനിരപേക്ഷ ജനാധിപത്യ മനസ് ദുർബ്ബലമാകാതെ കാത്തുസൂക്ഷിക്കാൻ കേരളീയ സമൂഹത്തിന് ജാഗ്രതയും കരുത്തും നൽകിയ   മഹാനായ വിപ്ലവകാരിയായിരുന്നു അദ്ദേഹം. നവകേരളത്തിന്‌ വേണ്ടിയുള്ള  മുന്നേറ്റങ്ങളിൽ അതിപ്രധാനപങ്ക്‌ വഹിച്ച ധീരസമര നായകൻ കോടിയേരി ബാലകൃഷ്ണന് പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസിഡന്റ്‌
ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top