കൊച്ചി > നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു. വില്ലൻ വേഷങ്ങളിലും സ്വഭാവ റോളുകളിലും ഒരു പോലെ തിളങ്ങിയ അതുല്യ നടനായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് അനുശോചന സന്ദേശത്തിൽ കോടിയേരി പറഞ്ഞു.
പട്ടാളത്തിൽ നിന്നും കലാലോകത്തിലെത്തി ഇതുപോലെ മികവ് കാട്ടിയ മറ്റൊരാളെ കാണുക അപൂർവ്വമാണ്. ഇന്ത്യൻ സേനയുടെ ക്യാപ്റ്റനായിരുന്ന രാജു അഭ്രപാളിയിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ തൻമയത്തം കാട്ടി. സാമൂഹ്യ പ്രതിബദ്ധത പുലർത്തിയ കലാകാരനായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പല ഘട്ടങ്ങളിലും ജനപക്ഷ നിലപാട് സ്വീകരിച്ചു. 37 വർഷം മുമ്പ് ചലച്ചിത്ര നടനായ രാജു ഏഴ് ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടംനേടുകയായിരുന്നു. ‐ കോടിയേരി പറഞ്ഞു. രാജുവിന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.