27 October Wednesday

ഇടതുപക്ഷ മുന്നേറ്റം തകർക്കാൻ വലതുപക്ഷം മതമൗലികവാദികളെ കൂട്ടുപിടിക്കുന്നു: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കണ്ണൂർ> ഇടതുപക്ഷത്തിന്റെ മുന്നേറ്റം തകർക്കാൻ മതമൗലികവാദ സംഘടനകളെ കൂട്ടുപിടിച്ച്‌ വലതുപക്ഷം പ്രചാരണം നടത്തുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോം അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ വലതുപക്ഷം പ്രതിരോധത്തിലാണ്‌.

മാധ്യമങ്ങളെ ഉൾപ്പെടെ കൂട്ടുപിടിച്ചാണ്‌ തെറ്റായ പ്രചാരണം. മതനിരപേക്ഷ അടിത്തറ തകർക്കുന്ന ദുഷ്‌പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ അഴീക്കോടൻ അനുസ്‌മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബിജെപിസർക്കാർ രാജ്യം  വിൽപ്പനയ്‌ക്കുവച്ചിരിക്കുകയാണ്‌.

നരേന്ദ്രമോദിയുടെ കോട്ട്‌ മാത്രമേ ഇനി ബാക്കിയുള്ളൂ. രാജ്യത്തോട്‌ കൂറില്ലാത്ത രാഷ്‌ട്രീയപ്രസ്ഥാനമാണ്‌ ബിജെപി. കോർപറേറ്റുകളെ ഭരണമേൽപ്പിച്ച്‌ മാറിനിൽക്കുകയാണ്‌. ഒരു വർഷമായി തുടരുന്ന കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി 27ന്‌ നടക്കുന്ന ഭാരതബന്ദിൽ എല്ലാവിഭാഗം ജനങ്ങളും അണിചേരുമെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top