24 October Saturday

തദ്ദേശ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ പോരാട്ടമാക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

തിരുവനന്തപുരം > സർക്കാരിനെതിരായ രാഷ്‌ട്രീയസമരങ്ങളെ രാഷ്‌ട്രീയമായിത്തന്നെ നേരിടുമെന്ന്‌  കോടിയേരി പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം.  
തദ്ദേശ തെരഞ്ഞെടുപ്പ്‌ ഡിസംബറിൽ നടത്തുന്നതിന്‌ ആവശ്യമായ നടപടി എടുക്കണം.

തദ്ദേശ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ പോരാട്ടമാക്കും. യുഡിഎഫിനെയും ബിജെപിയെയും എതിർക്കുന്ന വ്യക്തികളുമായും സംഘടനകളുമായും ബന്ധപ്പെട്ട്‌‌ ഇതിന്‌ ഉചിതമായ‌ നടപടിയെടുക്കും.
എൽഡിഎഫിന്റെ രാഷ്‌ട്രീയ മുന്നേറ്റത്തിൽ യുഡിഎഫ്‌ ഭയപ്പാടിലാണ്‌. സർക്കാർ വീണ്ടും വരും എന്ന ചിന്ത സാർവത്രികമായിട്ടുണ്ട്‌. വീണ്ടും എൽഡിഎഫ്‌ വന്നാൽ യുഡിഎഫിന്‌ നിലനിൽപ്പില്ലെന്നത്‌‌ വ്യക്തമാണ്‌. ബിജെപി ശത്രുവല്ലെന്ന  കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം ഇതിന്‌ തെളിവാണ്‌.

ലീഗിന്റെ മതേതരത്വം കപടമാണെന്ന്‌ വ്യക്തമായി. ബിജെപിയുമായി മുന്നണിയുണ്ടാക്കുന്നതിനാണ്‌ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്‌. 150 കോടിയുടെ കുംഭകോണം നടത്തിയ ലീഗ്‌ എംഎൽഎ ഖമറുദീനെതിരായ അന്വേഷണം കാര്യക്ഷമമായി നടത്തണം. സ്വർണക്കടത്ത്‌ കേസിൽ ലീഗ്‌ നേതാക്കൾ പ്രതികളാണ്. ന്യൂനപക്ഷങ്ങൾക്ക്‌ എൽഡിഎഫിനോട്‌ താൽപ്പര്യം വർധിച്ചതിൽ മുസ്ലിംലീഗ്‌ നേതൃത്വം പരിഭ്രാന്തരാണെന്നും‌ കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top