05 December Monday

അന്ത്യാഭിവാദ്യമർപ്പിച്ച്‌ മുഖ്യമന്ത്രി; വിതുമ്പലിലും ജ്വലിച്ച്‌ തലശ്ശേരി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

തലശ്ശേരി > പ്രിയസഖാവിനെ അവസാനമായി ഒരുനോക്ക്‌ കാണാൻ അണമുറിയാതെ തലശ്ശേരിയിലേക്ക്‌ ജനം ഒഴുകുകയാണ്‌. കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൗൺഹാളിൽ എത്തിച്ചേർന്നപ്പോൾത്തന്നെ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാക്കളും ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പതിനായിരങ്ങളാണ്‌ തലശ്ശേരിയിലേക്ക്‌ എത്തിച്ചേരുന്നത്‌.

രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്‌ക്ക്‌ 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വിമാനത്താവളത്തില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top