23 January Wednesday

ശബരിമല വിധി വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധത്തിനുള്ള വഴിയാക്കി തീര്‍ക്കരുത്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018

തിരുവനന്തപുരം >  ശബരിമല യുവതീ പ്രവേശത്തിലെ സുപ്രീം കോടതി  വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധത്തിനുള്ള വഴിയാക്കി തീര്‍ക്കരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും എല്‍ഡിഎഫ് ഒരാളുടേയും വിശ്വാസത്തിന് എതിരില്ലെന്നും  കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഇതുവരെ റിവ്യു ഹര്‍ജി കൊടുക്കാന്‍ തയ്യാറായിട്ടില്ല. വിശ്വാസികളെ ഇറക്കി വിട്ട് സമരം ചെയ്യുന്നതിന് പകരം നിയമപരമായ വഴി തേടുകയായിരുന്നു വേണ്ടത്. എന്നാല്‍ അവരത് ചെയ്തില്ല. വിശ്വാസികളെ രക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നത്. ഇതൊരു രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

സുപ്രീം കോടതി വിധി  സംസ്ഥാനത്തിന് നടപ്പാക്കുക മാത്രമാണ് ചെയ്യാവുത്.  മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ സമാനമായ വിധി വന്നിരുന്നു. പക്ഷെ ഈ പറഞ്ഞ ബിജെപിയോ കോണ്‍ഗ്രസോ അവിടെ  സമരം ചെയ്തിരുന്നില്ല. കേരളത്തില്‍ കരുതികൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സമരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് അവരുടെ ലക്ഷ്യം. വിധിയിലുള്ള എതിര്‍പ്പ് സുപ്രിം കോടതിയില്‍ ബിജെപി അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മുഖാന്തരം ഒരു ഇടപെലും നടത്തിയിട്ടില്ല.  കേരളത്തിലെ ബിജെപിയും കേന്ദ്രത്തിലെ ബിജെപിയും രണ്ട് നിലപാടാണ് സ്വീകരിക്കുന്നത് ഇതിലൂടെ തന്നെ ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുണ്ട്. സംഘര്‍ഷം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം.

കോണ്‍ഗ്രസ് വിധി സ്വാഗതം ചെയ്തതാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ വിധിയെ സ്വാഗതം ചെയ്തവരാണ്. എന്നാല്‍ ഇവരുടെ നിലപാടു മാറ്റത്തിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമാണ്. കോണ്‍ഗ്രസ് നേതാക്കളെ ആര്‍എസ്എസിനെ വിട്ടുകൊടുക്കുകയാണ്.  ഈ നീക്കം കേരളത്തില്‍ അവിശുദ്ധ ഉണ്ടാക്കാന്‍ പോകു പ്രശ്നം എന്തെന്ന് തിരിച്ചറിയണം. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ നിലാപാട് അവര്‍ക്ക് തന്നെ നാളെ തിരിച്ചടിയാകുമെന്നും കോടിയേരി പറഞ്ഞു.

12 കൊല്ലമായി നടന്ന കേസിനാണ് വിധി വന്നത്. 1990 നു മുമ്പ് സ്ത്രീകള്‍ പ്രവേശിപ്പിച്ചിരുന്നതാണ്. എന്നാല്‍ 1990 ല്‍ തന്നെ  നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ മാത്രം മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന  ഹൈക്കോടതി വിധി വന്നു. അന്ന് ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിധി നടപ്പിലാക്കുകയാണ് ചെയ്തതതെന്നും കോടിയേരി പറഞ്ഞു.

പൊലീസിനെ നിഷ്‌ക്രിയമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി  പൊലീസ് ഓഫീസര്‍മാരെ മതപരമായി വേര്‍തിരിച്ചുള്ള പ്രചരണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നു. വാട്ട്സ്ആപ്പ് മുഖാന്തരവും പ്രചരണം നടത്തുന്നുണ്ട്.അതിന് പിന്നില്‍ ആര്‍എഎസ്എാണ്. ഇത് ആസൂത്രിമായ പദ്ധതിയാണ്. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞ് നിയമപരമായ വഴി തേടണം.

വിഷയത്തില്‍ എല്‍ഡിഎഫ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും പ്രചരണ പരിപാടികളുടെ ഭാഗമായി റാലി സംഘടിപ്പിക്കും. ഗൃഹസന്ദരര്‍ശന പരിപാടി. നവംമ്പര്‍ 3, 4 തിയതികള്‍ നടത്തും. വീടുകള്‍ കയറി അറിയിക്കും. വിപുലമായ കുടുംബയോഗങ്ങളും സംഘടിപ്പിക്കും. 140 മണ്ഡലങ്ങളില്‍ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം നവംബര്‍12 ന് ക്ഷേത്ര പ്രവേശന വാര്‍ഷികത്തില്‍ എല്ലാ വില്ലേജുകളിലും നവോത്ഥന സദസ് സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.   

ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കണമോ എന്ന കാര്യം പരിശോധിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണ്. പൊലീസ് പ്രവര്‍ത്തിക്കുന്നത് കാര്യക്ഷമമായിട്ടാണ്. ശബരിമലയില്‍ എത്തിയവര്‍ പൊലീസ് യൂണിഫോം ധരിച്ചിട്ടില്ല. അവര്‍ക്ക് ധരിക്കാന്‍ നല്‍കിയത് ബോഡി പ്രൊട്ടക്ടര്‍ ആണ്. ഇത് ഐ ജി തന്നെ വ്യക്തമാക്കിയാതാണെന്നും കോടിയേരി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top