22 September Sunday

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം: പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു- കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

തിരുവനന്തപുരം> ഐഎഎസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങനെയുള്ളവര്‍ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട്‌ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top