20 July Saturday

പിളർപ്പിന്റെ പിന്നിൽ കേരള കോൺഗ്രസിനെ ശിഥിലമാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

കണ്ണൂർ> കേരള കോൺഗ്രസിനെ ശിഥിലമാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ‌് പിളർപ്പിന്റെ പിന്നിലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ‌് ഈ നീക്കം നടത്തുന്നത‌്. കേരള കോൺഗ്രസ‌് പിളർത്താൻ  പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത‌് ഈ സംഘമാണ‌്.

കേരള കോൺഗ്രസിനെ നാമാവശേഷമാക്കി കോട്ടയത്ത‌് കോൺഗ്രസിന‌് ആധിപത്യമുറപ്പിക്കുകയാണ‌് ഇവരുടെ ലക്ഷ്യം. പിളർപ്പ‌് നേരത്തെ പ്രതീക്ഷിച്ചതാണ‌്. രണ്ട‌് വിഭാഗങ്ങളും നിലവിൽ യുഡിഎഫിന്റെ ഭാഗമാണ‌്. യുഡിഎഫിൽ ഈ പിളർപ്പ‌് വൻ പ്രതിസന്ധി സൃഷ‌്ടിക്കുമെന്നും കോടിയേരി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top