16 October Saturday

കോൺഗ്രസിൽ ഉരുൾപൊട്ടൽ: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


തിരുവനന്തപുരം
കോൺഗ്രസിൽ നടക്കുന്നത്‌ ഉരുൾപൊട്ടലാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.  എ കെ ജി സെന്ററിലെത്തിയ അനിൽകുമാറിനെ സ്വീകരിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക്‌ കോൺഗ്രസിലുള്ള വിശ്വാസം നഷ്ടമായി. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിപോലും നാടിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ സിപിഐ എമ്മിനൊപ്പം ചേരുകയാണ്‌.

കെപിസിസി ഓഫീസിന്റെ താക്കോൽ സൂക്ഷിച്ചയാളാണ്‌ അനിൽകുമാർ. അയാൾക്കുപോലും രക്ഷയില്ല. രാഷ്ട്രീയകാരണങ്ങളാൽ കോൺഗ്രസ്‌ വിടുന്നവർക്ക്‌ അർഹിക്കുന്ന പരിഗണന നൽകും. ഇടതുപക്ഷമാണ്‌ നാടിന്റെ ഭാവിയെന്ന്‌ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top