04 August Tuesday

സ്വർണക്കടത്ത് കേസിൽ സമഗ്ര അന്വേഷണം വേണം; തെറ്റ് ചെയ്തവർ ആരായാലും രക്ഷപെടില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം > തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ ഗവൺമെന്റിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതോരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top