12 November Tuesday

ആപത്കരമായ നിലയാണ് സമുദായത്തിന്റെ പേരില്‍ ചിലര്‍ സ്വീകരിക്കുന്നത്; ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

തിരുവനന്തപുരം> ആപത്കരമായ നിലയാണ് സമുദായ സംഘടന എന്നുപറഞ്ഞുകൊണ്ട് ചിലര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവരുടെ നിലപാടിനെ തുറന്നുകാണിക്കത്തക്കവിധത്തില്‍ ആതാത് സമുദായത്തില്‍ പെട്ടിട്ടുള്ള ജനങ്ങളെത്തന്നെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എന്‍എസ്എസിനെ വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍എസ്എസ് തന്നെയാണ്  സമുദായം പറഞ്ഞ് വോട്ടുപി
ടിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണീ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് കരയോഗങ്ങളില്‍ പാസാക്കാന്‍ ശ്രമിക്കുമ്പോള്‍  വലിയ തോതിലുള്ള എതിര്‍പ്പുണ്ടാകുന്നു.

കരയോഗത്തിനകത്ത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും സിപിഐമ്മുകാരുമുണ്ട്. ഈ സമുദായ സംഘടനകള്‍ ആഹ്വാനം ചെയ്താലും സമുദായത്തിലെ  സിപിഐമ്മും ബിജെപിയും കോണ്‍ഗ്രസുകാരുമായിട്ടുള്ളവര്‍ അതാത് പാര്‍ട്ടികള്‍ക്ക് തന്നെ വോട്ടുചെയ്യുമെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി
 


പ്രധാന വാർത്തകൾ
 Top