08 December Thursday

ദേശാഭിമാനിക്ക്‌ കനത്തനഷ്ടം: പുത്തലത്ത്‌ ദിനേശൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

തിരുവനന്തപുരം
ജനകീയ രാഷ്ട്രീയത്തെ പുതിയ കാലത്തിന്റെ സവിശേഷതകളുമായി കൂട്ടിയിണക്കിയ സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്‌ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത്‌ ദിനേശൻ. വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലംതൊട്ട് സഖാവുമായി അടുത്ത് ഇടപഴകിയിരുന്നു.

പുതിയ സഖാക്കളെ കണ്ടെത്തി അവർക്ക് പറ്റിയ ചുമതലകൾ നൽകി വളർത്തിക്കൊണ്ടുവരുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. പാർടിപത്രം എങ്ങനെ പ്രവർത്തിക്കണമെന്ന്‌ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം ദേശാഭിമാനി ചീഫ് എഡിറ്റർ എന്ന നിലയിൽ മികച്ച സംഭാവന നൽകി. അവസാനഘട്ടത്തിലും പത്രത്തിന്റെ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ട അദ്ദേഹത്തിന്റെ മരണം ദേശാഭിമാനിക്കും കനത്ത നഷ്ടമാണെന്ന്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top