24 August Saturday

വർഗീയതയുടെ വിജയം താൽക്കാലികം; അന്തിമവിജയം മതനിരപേക്ഷതക്ക‌്: -കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

കൊച്ചി> വർഗീയതയുടെത്‌  താൽ്ക്കാലിക വിജയം മാത്രമാണെന്നും അന്തിമ വിജയം മതനിരപേക്ഷതയുടെയാണെന്നും സിപിഐ‌ എം സംസ‌്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ബിജെപിയും ആർഎസ‌്എസും വീണ്ടും അധികാരത്തിൽ വന്നതോടെ വർഗീയത ശക്തിയാർജിക്കും. ഹിന്ദുവർഗ്ഗീയതമാത്രമല്ല എല്ലാ വർഗ്ഗീയതയും ശക്തിപ്പെടും. ആർഎസ‌്എസിൻെറ വർഗീയതക്ക‌് ബദൽ മുസ്ലിംവർഗ്ഗീയതയല്ല. എസ‌്ഡിപിഐയും മുസ‌്ലീംമതസംഘനകളും തീവ്രവാദത്തെ വളർത്തുകയാണ‌്.

ഹിന്ദുവർഗീയത വളർത്താൻ ആർഎസ‌്എസ‌് ക്യാമ്പസുകളെയാണ‌് ലക്ഷ്യമിടുന്നത‌്.  വിഷലിപ‌്തമായ വർഗ്ഗീയ പ്രചാരണങ്ങളാണ‌് ആർഎസ‌്എസ‌് നടത്തുന്നത‌്. വർഗീയതക്ക‌് ബദൽ മതനിരപേക്ഷതയാണ‌്. മുതലാളിത്തത്തിന‌് ബദൽ സോഷിലിസമാണ‌്.  മുതലാളിത്തത്തിൻെറ സൃഷ‌്ടികളാണ‌് വിലക്കയറ്റവും തൊഴിലില്ലായ‌്മയും. ബാബറി മസ‌്ജിദ‌ിൻെറ  രാമക്ഷേത്രത്തിന്റെ പേര‌് പറഞ്ഞാൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ കഴിയും. എന്നാൽ ജനങ്ങളുടെ പ്രശ‌്നങ്ങൾ പരിഹിക്കാൻ കഴിയില്ല.

ആർഎസ‌്എസിന‌ും ബിജെപിക്കും ബദൽ കോൺഗ്രസല്ല. ആർഎസ‌്എസിനും എസ‌്ഡിപിഐക്കും ബദൽ മുസ്ലീംലീഗല്ല. ഇക്കാര്യം ജനങ്ങളെ പഠപ്പിക്കാൻ കഴിയണം. എറണാകുളം മഹാരാജാസ‌് കോളേജ്‌ ക്യാമ്പസിൽ ക്യാമ്പസ‌് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യൂവിൻെറ ഒന്നാം രക്തസാക്ഷിദിനത്തോട‌് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

സമൂഹത്തിലാകെ മാറ്റങ്ങൾ സൃഷ‌്ടിക്കാനാണ‌് എൽഡിഎഫ‌് സർക്കാർ ശ്രമിക്കുന്നത‌്. പൊതുവിദ്യഭ്യാസ രംഗത്ത‌് സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇതിൻെറ ഭാഗമാണ‌്.  ഒന്നേമുക്കാൽ ലക്ഷം വിദ്യാർഥികളാണ‌് പൊതുവിദ്യാലങ്ങളിൽ  അധികമായി ചേർന്നിരിക്കുന്നത‌്. അൺഎയ‌്ഡഡ‌് വിദ്യാലയങ്ങളിലേക്കുള്ള ഒഴുക്ക‌് കുറഞ്ഞു.  വാണിജ്യവൽക്കരണത്തിന‌് ബദൽ എന്താണെന്ന‌് മനസ്സിലാക്കി.  എന്നാൽ പൊതുവിദ്യാലയങ്ങളിൽ വരുന്ന ഈ മാറ്റങ്ങളെ കെഎസ‌് യുവും എബിവിപിയും പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ‌്. 

പുരോഗമന ആശയങ്ങളാണ‌് എസ‌്ഐഫ‌്ഐ ഉയർത്തിപിടിക്കുന്നത‌്. സ്വാതന്ത്ര്യം ജനാധിപത്യം സോഷിലിസം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ‌് എസ‌്എഫ‌്ഐ  പ്രവർത്തിക്കുന്നത‌്.  എസ‌്എഫ‌്ഐയെ തകർക്കാമെന്ന വ്യാമോഹത്തോടെ 33 പ്രവർത്തകരെയാണ‌് കൊലപ്പെടുത്തിയത‌്.  എന്നാൽ എസ‌‌്‌എഫ‌്ഐ തകരുകയല്ല ശക്തിയാർജിക്കുകയാണ‌് ചെയ‌്തത‌്. അടുത്തു നടന്ന കേരള യൂണിവേഴ‌്സിററി യുണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എസ‌്എഫ‌്ഐ വിജയിച്ചു.

കൊലപാതക രാഷ‌്ട്രീയം വിദ്യാർഥികൾ അംഗീകരിക്കില്ല.  സംഘടന രംഗത്ത‌് നിന്ന‌് വിദ്യാർഥികളെ മാറ്റി നിർത്താൻ പല ശ്രമങ്ങളും നടക്കുന്നുണ്ട‌്. വിദ്യാർഥികൾക്ക‌് രാഷ‌്ട്രീയം പാടില്ല എന്ന കോടതി വിധിവരെ  ഉണ്ടായി. സെമസ‌്റ്റർ സമ്പ്രദായവും മറ്റും അടിച്ചേൽപിച്ചതും  ഈ ലക്ഷ്യത്തോടെയായിരുന്നു. കോളേജുകൾക്ക‌് ഓട്ടോണമസ‌് പദവി നൽകിയത‌് ഈ ലക്ഷ്യത്തിലേക്കുള്ള അടുത്ത പരീക്ഷണമായിരുന്നു‌. വിദ്യാർഥികൾക്ക‌് സംഘടന പ്രവർത്തനം സാധ്യമല്ലാത്ത വി ധത്തിൽ പല നിബന്ധനകളും കൊണ്ടുവന്നു. എന്നാൽ  ഓട്ടോണമസ‌് കോളേജായ തേവര എച്ച‌് എസിൽ  18–-ൽ 13 സീറ്റ‌് നേടി വൻവിജയമാണ‌് എസ‌്എഫ‌്ഐ നേടിയതെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top