13 November Wednesday

സ്‌മൈൽ പ്ലീസ്‌, സ്ഥാനാർഥിക്കൊപ്പം പോസ്‌റ്ററിറക്കാം, പ്രചരണത്തിന്‌ കൊച്ചി വിഹാർട്ട്‌ ഡോട്ട്‌ ഇൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

പോസ്‌റ്റർ

കൊച്ചി> സ്വന്തം ഫോട്ടോ വച്ച്‌ സ്ഥാനാർഥിക്കായി സ്വന്തമായി പോസ്‌റ്റർ ഇറക്കാം. എന്തുകൊണ്ട്‌ സ്ഥാനാർഥിയെ ഇഷ്ടപ്പെടുന്നുവെന്ന്‌ പോസ്‌റ്ററിൽ കുറിക്കുകയും ചെയ്യാം. എറണാകുളം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി മനു റോയിക്കായാണ്‌ ഇന്റർനെറ്റിൽ ഈ വ്യത്യസ്‌ത   പ്രചാരണരീതി. kochi.weheart.in എന്ന വെബ്‌സൈറ്റിലാണ്‌ ഈ സംവിധാനം. നിങ്ങളുടെ പേരും സ്ഥലവും ജോലിയും നൽകുക. വിദ്യാർഥിയാണെങ്കിൽ അതും വ്യക്തമാക്കാം. സ്ഥാനാർഥിയെ എന്തുകൊണ്ട്‌ ഇഷ്ടപ്പെടുന്നു എന്നതിന്‌ നൽകിയിട്ടുള്ള അഞ്ചു കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. കൂടെ നിങ്ങളുടെ ഫോട്ടോയോ സെൽഫിയോ അപ്‌ലോഡ് ചെയ്യാം.


ഉടൻതന്നെ വെബ്സൈറ്റ് നിങ്ങൾക്കായി ഒരു ഇ–-പോസ്റ്റർ ചെയ്തുനൽകും.  പ്രിയങ്കരനായ സ്ഥാനാർഥിക്ക്‌ പിന്തുണയറിയിച്ചുള്ള നിങ്ങളുടെ പ്രതികരണവും ഫോട്ടോയുമടങ്ങിയ പോസ്റ്റർ. ഇത്‌ ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്‌ അടക്കമുള്ള സോഷ്യൽ മീഡിയകളിലേക്ക്‌ ഷെയർ ചെയ്യാനുമാകും. മൊബൈലിലാണ്‌ സൈറ്റ്‌ തുറക്കുന്നതെങ്കിൽ ഇഷ്ടമുള്ള വാട് സാപ്‌ നമ്പറുകളിലേക്ക്‌ നേരിട്ടയക്കാനുമുള്ള സംവിധാനവുമുണ്ട്‌.


ആയിരക്കണക്കിനു പേരാണ്‌ ഇതിനകം സൈറ്റിൽ കയറി പോസ്‌റ്റർ ഇറക്കി സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്‌തത്‌. തിരുവനന്തപുരം ടെക്‌നോ പാർക്കിലും കൊച്ചി ഇൻഫോപാർക്കിലും ജോലി ചെയ്യുന്നവരുടെ കോമ്രേഡ്‌സ്‌ ഇൻ ഐടി എന്ന കൂട്ടായ്‌മയാണ്‌ വെബ്‌സൈറ്റ്‌ ഒരുക്കിയിരിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top