15 November Friday

റെക്കോര്‍ഡ് യാത്രക്കാരുമായി കൊച്ചി മെട്രോ; വ്യാഴാഴ്ച യാത്രചെയ്തത് ഒരുലക്ഷത്തിലധികം പേര്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കൊച്ചി> കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച മാത്രം ഒരുലക്ഷം കവിഞ്ഞു. സര്‍വീസ് ആരംഭിച്ചതിനുശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്.

മഹാരാജാസ്-- തൈക്കൂടം സര്‍വീസ് ആരംഭിച്ചതിനു ശേഷം 6.7 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ദൈനംദിന പ്രവര്‍ത്തന ലാഭമെന്ന ശ്രദ്ധേയ നേട്ടവും മെട്രോ സ്വന്തമാക്കിയിരിക്കുകയാണ്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top