05 December Thursday

ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിനായി 11 തസ്തികകള്‍ സൃഷ്ടിക്കും; കൊച്ചി മെട്രോയിലെ 12 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

തിരുവനന്തപുരം > അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ ഫോര്‍ട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് ഓരോ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി മാറ്റി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടര്‍ന്നും വഹിക്കും.

ജി.എസ്.ടി കമ്മീഷണര്‍ ടിങ്കു ബിസ്വാളിനെ പാര്‍ലമെന്ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കും. മലബാര്‍ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗര്‍, തൃശ്ശിനാപ്പള്ളി) നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി മെട്രോയിലെ 12 തസ്തികകള്‍ക്ക് 2019 ഏപ്രില്‍ 1 മുതല്‍ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top