കൊച്ചി > കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ പ്രതികളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡൻ, അനൂപ്ജേക്കബ്, ബന്നി ബഹനാൻ എന്നിവരെ കോടതി ചോദ്യം ചെയ്തു.
ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക എ.സി.ജെ.എം കോടതിയാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായതിനെത്തുടർന്നാണ് കോടതി പ്രതികളെ ക്രിമിനൽ നടപടിക്രമം 313 പ്രകാരം ചോദ്യം ചെയ്തത്.
മെടോ ഉദ്ഘാടനത്തിന് വിളിക്കാഞതിൽ പ്രതിഷേധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ 2017 ജൂൺ 20 ന് ജനകീയ യാത്ര എന്ന പേരിൽ അനധികൃത യാത്ര
നടത്തിയത്. അന്യായമായി സംഘം ചേരൽ, കലാപത്തിന് ശ്രമം, മെട്രോ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..