21 October Wednesday

കോവിഡൊന്നും തളർത്താതെ‌ ഇൻഫോപാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


ഐടി മേഖലയിൽ കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികച്ച വായ്‌പാ ലഭ്യതയ്‌ക്കുള്ള  ക്രിസിൽ റേറ്റിങ്‌ നിലനിർത്തി കൊച്ചി  ഇൻഫോപാർക്ക്‌. 123 കോടി രൂപ ദീർഘകാല വായ്‌പാശേഷിയോടെ ‘എ മൈനസ് സ്റ്റേബിൾ’ റേറ്റിങ്ങാണ്‌ നിലനിർത്തിയത്‌. നിക്ഷേപ സാധ്യത, വായ്‌പ ലഭ്യത, മൂലധന സമാഹരണം തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ക്രിസിൽ റേറ്റിങ്‌ നിർണായകമാകും.

വരുമാനത്തിൽ ഇൻഫോപാർക്ക് ശക്തമായ നിലയിലാണെന്നാണ് ക്രിസിലിന്റെ വിലയിരുത്തൽ. 80 ശതമാനത്തിലധികം കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിട്ടുണ്ട്‌. 2019 ലേതിനേക്കാൾ രണ്ടുകോടി രൂപ വരുമാന വർധനയുണ്ടാക്കാൻ  പ്രതികൂല സാഹചര്യത്തിലും ഇൻഫോപാർക്കിന് കഴിഞ്ഞു. നികുതിയടച്ചശേഷമുള്ള ലാഭത്തിൽ 10 ശതമാനം വർധനയുണ്ട്‌.

ഇൻഫോപാർക്കിന്റെ സാമ്പത്തികഭദ്രതയാണ് ക്രിസിൽ റേറ്റിങ്ങിലൂടെ വ്യക്തമാകുന്നതെന്ന് ഐടി പാർക്‌സ്‌ കേരള സിഇഒ പി എം ശശി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മികച്ച  പിന്തുണയാണ് റേറ്റിങ്‌ നിലനിർത്താൻ സഹായിച്ചത്‌. കോവിഡ്‌ പശ്ചാത്തലത്തിലും വാണിജ്യനഷ്ടം ഉണ്ടായില്ല. പ്രധാന ഐടി വ്യവസായങ്ങളെല്ലാം ഇൻഫോപാർക്കിലെ സാന്നിധ്യം നിലനിർത്തുന്നുണ്ട്‌. ചെറുകിട ഐടി കമ്പനികളിൽ ചിലത് പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും അതിൽ കൂടുതലാണ് ആവശ്യക്കാരുടെ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top