30 November Monday

കൊച്ചി കോർപറേഷൻ ദുർഭരണം; നാളെമുതൽ എൽഡിഎഫ്‌ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


കൊച്ചി
കോർപറേഷൻ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ പ്രക്ഷോഭം ശക്തമാക്കാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. അധികൃതർക്കെതിരെ എൽഡിഎഫ് തയ്യാറാക്കിയ കുറ്റപത്രം കോർപറേഷൻ അതിർത്തിയിലെ മുഴുവൻ വീടുകളിലും നൽകി. രണ്ടാംഘട്ടത്തിൽ വ്യാഴാഴ്‌ചമുതൽ അനിശ്ചിതകാലത്തേക്ക് കോർപറേഷൻ മെയിൻ ഓഫീസിനുമുന്നിലും ആറ് സോണൽ ഓഫീസുകൾക്കുമുന്നിലും പകൽ 11 മുതൽ ഒന്നുവരെ സമരം സംഘടിപ്പിക്കും. മെയിൻ ഓഫീസിലെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യും. വൈറ്റിലയിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും ഇടപ്പള്ളി സോണൽ ഓഫീസിനുമുന്നിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സാബു ജോർജും പള്ളുരുത്തിയിൽ എൻസിപി ജില്ലാ വെസ് പ്രസിഡന്റ്‌ ടി പി സുധനും കൊച്ചിയിൽ ലോക്‌ താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ്‌ അഗസ്റ്റിൻ കോലഞ്ചേരിയും ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ ടി സി സൻജിത് അധ്യക്ഷനായി. സി എൻ മോഹനൻ, സി എം ദിനേശ്‌മണി, ജോർജ് ഇടപ്പരത്തി, സി എ ഷക്കീർ, കുമ്പളം രവി, പി ജെ കുഞ്ഞുമോൻ, എൻ എ മുഹമ്മദ്, നജീബ്, അഡ്വ. അനിൽ ജോസ്, അഗസ്റ്റിൻ കോലഞ്ചേരി, എസ് അനിൽകുമാർ, സി ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top