12 November Tuesday

കൊച്ചി കോർപ്പറേഷൻ പിരിച്ച്‌ വിട്ടുകൂടെയെന്ന്‌ ഹൈക്കോടതി; ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കാൻ കഴിയണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി > വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശനം. നഗരസഭയുടെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇങ്ങനെയൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ മനക്കരുത്ത് കാട്ടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. പേരണ്ടൂർ കനാൽ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. കൊച്ചിയെ സിംഗപുരാക്കേണ്ട, കൊച്ചി തന്നെ ആക്കിയാൽ മതി. ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്. നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു.
   

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top