13 December Friday

കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്ര കൗൺസിലർ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു; സൗമിനി ജെയ്‌നെ മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

കൊച്ചി > സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര കൗൺസിലർ ഗീത പ്രഭാകർ യുഡിഎഫ് പിന്തുണ പിൻവലിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സൗമിനി ജെയിനെ മേയർ ആക്കാൻ തീരുമാനിച്ചതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും ഗീത പ്രഭാകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സ്വതന്ത്രയായി മത്സരിച്ചതിനെത്തുടർന്ന് ഗീതയെ കോൺഗ്രസ്സിൽനിന്നു നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ യുഡിഎഫിന് പിന്തുണ നൽകിയതോടെയാണ് തിരിച്ചെടുത്തത്. പിന്തുണ പിൻവലിച്ചാലും കോൺഗ്രസിൽ തുടരും. മേയറെ മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിച്ചാൽ യുഡിഎഫിന് തന്നെ വീണ്ടും പിന്തുണ നൽകുമെന്നും ഗീത പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top