29 November Monday

കൊച്ചി ക്യാൻസർ സെൻ്റർ നിർമാണം; പിആൻഡ്‌സി പ്രൊജക്‌ട്‌സിനെ ഒഴിവാക്കിയത് ശരിവച്ച്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കൊച്ചി > കൊച്ചി ക്യാൻസർ മെഡിക്കൽ സെൻ്ററിൻ്റെ നിർമാണ ചുമതലയിൽ നിന്ന് പിആൻഡ്‌സി പ്രൊജക്‌ട്‌സിനെ ഒഴിവാക്കിയത് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. കമ്പനി സമർപ്പിച്ച അപ്പീൽ കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

യഥാസമയം നിർമാണം പുർത്തിയാക്കിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ കമ്പനിയെ നിർമാണച്ചുമതല ഉണ്ടായിരുന്ന ഇൻകെൽ ഒഴിവാക്കിയത്. സമയം നീട്ടി നൽകിയിട്ടും കരാർ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഒഴിവാക്കൽ ക്രമപ്രകാരമല്ലെന്നായിരുന്നു കമ്പനിയുടെ ആരോപണം. നിർമാണപുരോഗതി സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് നൽകിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top