28 February Sunday

ബിനാലെ നാലാംലക്കം : 90 കലാകാരന്മാരുടെ പട്ടികയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

കൊച്ചി
കൊച്ചി- മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ 90 കലാകാരന്മാർ പങ്കെടുക്കും. 95 കലാസൃഷ‌്ടികളാണ് 108 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെ കലാവിരുന്നിൽ ഉണ്ടാകുക.  അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തിൽ അഞ്ച് സ്ഥാപനങ്ങളും അവരുടെ സൃഷ‌്ടികൾ പ്രദർശിപ്പിക്കും.

സ്ത്രീപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ബിനാലെയിൽ കൂടുതലാണ്. ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെ നടക്കുന്ന  ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരന്മാടെ പട്ടിക പുറത്തിറക്കി.

ഏർനട്ട് മിക് (നെതർലൻഡ്സ്), ആഫ്രാ ഷഫീഖ‌് (ഇന്ത്യ), അജയ് ദേശായ് (ഇന്ത്യ), അക്രം സാതാരി (ലെബനൻ), അഞ്ജലി മോൺടെയ്റോ, കെ പി ജയശങ്കർ (ഇന്ത്യ), അഞ്ജു ദോഡിയ (ഇന്ത്യ), അന്നു പാലക്കുന്നത്ത് മാത്യു (ഇന്ത്യ/യുഎസ്), അനോലി പെരേര (ശ്രീലങ്ക), ആര്യ റാസ്ജാംറിയർസ്നൂക്ക് (തായ‌്‌ലൻഡ‌്), എച്ച‌് ജി അരുൺകുമാർ (ഇന്ത്യ), ആര്യകൃഷ്ണൻ രാമകൃഷ്ണൻ ( ഇന്ത്യ), ബാപി ദാസ് (ഇന്ത്യ), ബർത്തലമി ടോഗുവോ (കാമറൂൺ), ബ്രാഹ എറ്റിംഗർ (ഇസ്രയേൽ), ബ്രൂക്ക് ആൻഡ്രൂ (ഓസ്ട്രേലിയ), ബി വി സുരേഷ് (ഇന്ത്യ), സീലിയ- യൂനിനോർ (ക്യൂബ), ചന്ദൻ ഗോംസ് (ഇന്ത്യ), ചിത്ര ഗണേഷ് (യുഎസ്എ, ഇന്ത്യ), ചിത്തപ്രൊസാദ് (ഇന്ത്യ), സൈറസ് കബീറു (കെനിയ), ഡെന്നീസ് മുറാഗുരി (കെനിയ), ടോമെനെക് (സ‌്പെയ‌്ൻ), ഇ ബി ഇറ്റ്സൊ (ഡെൻമാർക്ക്), ഗോഷ‌്ക മക്കൂഗ (പോളണ്ട് ), ഗറില്ല ഗേൾസ് (യുഎസ്എ),  ഹസൻ ഖാൻ (ഈജിപ്ത്), ഹെറി ഡോനോ (ഇന്തോനേഷ്യ), ഇനെസ് ദുജാക്ക്, ജോൺ ബാർക്കർ (ഓസ്ട്രിയ, യുകെ), ജിതീഷ് കല്ലാട്ട് (ഇന്ത്യ), ജൂലി ഗോ (ഓസ്ട്രേലിയ).

ജുൻ ഗുയെൻ, ഹാറ്റ്സുഷിബ (ജപ്പാൻ ), ഷൂൾ ക്രായേർ (നെതർലൻഡ‌്സ‌്), കെ പി കൃഷ്ണകുമാർ (ഇന്ത്യ), കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ഓസ‌്കാർ (ഉഗാണ്ട), ലിയനാർഡോ ഫീൽ (ക്യൂബ), ലുബ്ന ചൗധരി (യുകെ/ ലണ്ടൻ), മാധ്വി പരേഖ് (ഇന്ത്യ), മാർലിൻ ഡൂമാ (നെതർലൻഡ‌്സ‌്),  മാർത്ത റോസ‌്‌ലര്‍ (യുഎസ്എ), മാർസിയ ഫർഹാന (ബംഗ്ലാദേശ്), മിറെയ്ൽ കസ്സാർ (ഫ്രാൻസ്/ലെബനൻ), മോച്ചു/സുവാനി സൂരി (ഇന്ത്യ), മോണിക്ക മേയർ (മെക്സിക്കോ), മൃണാളിനി മുഖർജി (ഇന്ത്യ), നേതൻ കോലി (യുകെ), നീലിമ ഷെയ്ഖ് (ഇന്ത്യ), ഊരാളി (ഇന്ത്യ),  ഓറ്റോലിത്ത് ഗ്രൂപ്പ് (യുകെ), പി ആർ സതീഷ് (ഇന്ത്യ), പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകർ  പച്പുടെ (ഇന്ത്യ), പ്രിയ രവീഷ് മെഹ്റ (ഇന്ത്യ), പ്രൊബിർ ഗുപ്ത (ഇന്ത്യ), റാഡെൻകോ മിലാക് (ബോസ്നിയ ഹെർസെഗോവിന) റാണ ഹമാദേ (നെതർലൻഡ‌്സ‌്/ലെബനൻ) റാനിയ സ്റ്റീഫൻ (ലെബനൻ), രെഹാന സമൻ (പാകിസ്ഥാൻ), റിന ബാനർജി (യുഎസ്/ഇന്ത്യ), റുല ഹലാവാനി (പലസ‌്തീൻ), സാൻറു മോഫോകെംഗ് (ദക്ഷിണാഫ്രിക്ക), ശംഭവി സിങ‌് (ഇന്ത്യ), ശാന്ത ( ഇന്ത്യ), ശിൽപ ഗുപ്ത (ഇന്ത്യ), ശിരിൻ നെശാത് (ഇറാൻ/യുഎസ്എ), ശുഭിഗി റാവു (സിംഗപ്പുർ), സോങ് ഡോങ് (ചൈന), സോണിയ ഖുരാന (ഇന്ത്യ),

സ്യൂ വില്യംസൺ (ദക്ഷിണാഫ്രിക്ക), സുനിൽ ഗുപ്ത/ ചരൺസിങ‌് (ഇന്ത്യ/ യുകെ), സുനിൽ ജാന (ഇന്ത്യ), തബിത റെസേർ (ഫ്രാൻസ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര (ക്യൂബ), താനിയ കന്ദാനി(മെക്സികോ), തേജൾ ഷാ (ഇന്ത്യ), തെംസുയാംഗർ ലോങ‌്കുമേർ (ഇന്ത്യ), തോമസ് ഹെർഷ്ഹോം (സ്വിറ്റ്സർലൻഡ‌്), വാലി എക്സ്പോർട്ട് (ഓസ്ട്രിയ), വനേസ്സ ബേർഡ് (നോർവേ), വേദ തൊഴൂർ കൊല്ലേരി (ഇന്ത്യ), വിക്കി റോയ‌് (ഇന്ത്യ), വി വി വിനു (ഇന്ത്യ), വിപിൻ ധനുർധരൻ (ഇന്ത്യ), വിവിയൻ കക്കൂരി ( ബ്രസീൽ), വാലിദ് റാദ് (ലെബനൻ), വില്യം കെൻ്റ്രിഡ്ജ് (ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇൻഡസ്ട്രീസ് (ദക്ഷിണ കൊറിയ), സനേലേ മുഹോലി (ദക്ഷിണാഫ്രിക്ക), എഡിബിൾ ആർകൈവ്സ് (ഇന്ത്യ), ഓസ്കാർ ഷ്ലെമ്മർ (ജർമനി), സിസ്റ്റർ ലൈബ്രറി (ഇന്ത്യ), ശ്രീനഗർ ബിനാലെ (ഇന്ത്യ), സുഭാഷ് സിങ‌് വ്യാം, ദുർഗാഭായി വ്യാം (ഇന്ത്യ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top