20 May Friday

താമരശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; 15 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കോഴിക്കോട്‌ > താമരശേരി പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ്‌ 15 തൊഴിലാളികൾക്ക്‌ പരിക്ക്. മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌.

പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. താമരശേരി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്‌. കാന്തപുരം അബുബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്‌ വേണ്ടിയാണ്‌ കെട്ടിടം പണിതിരുന്നത്‌. അഥിതി തൊഴിലാളികളാണ്‌ കൂടുതലായും ഉണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top