04 December Friday

കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

കണ്ണൂര്‍> അഴീക്കോട് എം എല്‍ എ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11നാണ് ചാലാട് മണലിലെ അലയിന്‍സ് ഗ്രീന്‍സ് വില്ലാസിലെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

കെ എം ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന . ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നിര്‍മ്മിച്ച വീട് അനധികൃതമായാണ് നിര്‍മ്മിച്ചതെന്ന്  കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.നവംബര്‍ പത്തിന് ഇഡിക്ക് മുന്‍പാകെ ഹാജരാകുമെന്ന് കെ എം ഷാജി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top