20 August Tuesday

കെ എം മാണിയ്ക്ക് രാഷ്ട്രീയ കേരളം വിടചൊല്ലി

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

പാലാ> കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ എം മാണിയ്ക്ക് രാഷ്ട്രീയ കേരളം വിടചൊല്ലി. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.

പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയില്‍ നിന്നു പുറപ്പെട്ട കെ എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ ഏഴു കഴിഞ്ഞപ്പോഴാണു പാലായിലെത്തിയത്.

മതസാംസ്‌കാരിക നേതാക്കള്‍ വിവിധയിടങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചൊവ്വാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാണി അന്തരിച്ചത്.
 


പ്രധാന വാർത്തകൾ
 Top