11 December Wednesday

കെ കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

കണ്ണൂർ> കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെ കെ രത്നകുമാരി യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്.

എൽഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റായിരുന്ന പി പി ദിവ്യ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top