14 July Tuesday

പാഠം ഒന്ന്‌ വീട്ടിൽ; അധ്യയനം ഓൺലൈനിൽ ; കോളേജുകളിലെ ഓൺലൈൻ പഠനത്തിനും തുടക്കം

സ്വന്തം ലേഖികUpdated: Monday Jun 1, 2020

തിരുവനന്തപുരം കൈറ്റ്‌ ആസ്ഥാനത്ത്‌ ഓൺലൈൻ അധ്യയനത്തിനായി തയ്യാറെടുപ്പ്‌ നടത്തുന്ന ജീവനക്കാർ ഫോട്ടോ: എ ആർ അരുൺരാജ്‌



തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ  45 ലക്ഷത്തോളം‌ വിദ്യാർഥികൾക്ക്‌ ഈ ജൂൺ ഒന്നിന്‌ ആദ്യമണി മുഴങ്ങുന്നത്‌  സ്വന്തം വീടുകളിൽ. സ്കൂളിന്റെ ആരവവും സൗഹൃദങ്ങളുടെ കൂടിച്ചേരലുകളുമില്ലാതെ വിദ്യാഭ്യാസ വർഷാരംഭം ഇതാദ്യമാണ്‌. ഒന്ന്‌ മുതൽ 10 വരെ ക്ലാസുകളിലെയും പ്ലസ്‌ടു ക്ലാസിലെ‌ കുട്ടികൾക്കുമാണ്‌ തിങ്കളാഴ്ചമുതൽ ഓൺലൈൻ അധ്യയനം ആരംഭിക്കുക.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർ ക്ലാസെടുക്കും. ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്കും ഹയർ സെക്കൻഡറി രണ്ടാം വർഷത്തിനും പ്രത്യേക സമയക്രമം‌‌. തിങ്കളാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെ ക്ലാസുകൾക്ക്‌ തുടക്കമാകും. പ്രവേശനോത്സവ ഗാനവുമുണ്ടാകും. ആദ്യ രണ്ട്‌ മണിക്കൂർ ഹയർ സെക്കൻഡറിക്കും തുടർന്ന്‌ സമയക്രമം പാലിച്ച്‌ മറ്റ്‌ വിദ്യാർഥികൾക്കുമുള്ള ക്ലാസുകൾ സംപ്രേഷണംചെയ്യും.

കോളേജുകളിലെ ഓൺലൈൻ പഠനവും ഇതോടൊപ്പം തുടങ്ങും.  ഒറൈസ് സംവിധാനത്തിനുപുറമെ,    https://asapkerala.webex.com/asapkerala/onstage/g.php MTID=ec0c9475a883464d05dae21f955272668 എന്ന ലിങ്കിലും ലഭിക്കും.
 


പ്രധാന വാർത്തകൾ
 Top