തിരുവനന്തപുരം > കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന് അവലോകനം ചെയ്തു. കിഫ്ബി പദ്ധതി അംഗീകരിച്ചുകഴിഞ്ഞാല്‍ സമയബന്ധിതമായി അവ നടപ്പാക്കാന്‍ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇതുവരെ 39,714 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. മൊത്തം 469 പദ്ധതികള്‍. ഇതില്‍ 9,039 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തു കഴിഞ്ഞു. 7,155 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. ഇതിനകം 1,076 കോടി രൂപ വിവിധ വകുപ്പുകള്‍ക്ക് കിഫ്ബി നല്‍കിയിട്ടുണ്ട്. ബാക്കി തുക ഓരോ പദ്ധതിയുടെയും പുരോഗതിക്കനുസരിച്ച് ലഭ്യമാക്കും.
പൊതുമരാമത്ത് വകുപ്പിന്റെ 10,068 കോടി രൂപയുടെ 235 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 3,637 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തു. 2,905 കോടി രൂപ അടങ്കല്‍ വരുന്ന 85 പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചു.