31 March Tuesday

മസാല ബോണ്ട്‌: ഹൈക്കോടതി കിഫ്‌ബിയുടെ വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


കൊച്ചി> മസാല ബോണ്ട് വിൽപ്പന ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കിഫ്ബി യുടെ വിശദീകരണം തേടി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും കോടതി നിലപാട് തേടി.മുന്നാഴ്ചക്കകം വിശദീകരണം നൽകണം.

മസാല ബോണ്ട് വിൽപ്പന ഭരണഘടനാവിരുദ്ധമാണന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും ചാർട്ടേഡ്‌ അക്കൗണ്ടന്റുമായ രജ്ഞിത് കാർത്തികേയൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ബോണ്ട് വിൽപ്പന മതിയായ അനുമതികളോടെയാണന്നും റിസർവ് ബാങ്കിന്റെ അനുമതി ഉണ്ടന്നും സർക്കാർ വിശദീകരിച്ചു.

ബോണ്ട് വിൽപ്പന സർക്കാരിന്റെ നയപരമായ തീരുമാനമാണന്ന് കോടതി ആവർത്തിച്ച് പരാമർശിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി കിഫ്ബി ചട്ടങ്ങൾ ദേദഗതി ചെയ്ത് മസാല ബോണ്ട് വിറ്റത്
ഭരണഘടനാവിരുദ്ധമാണന്നാണ് ഹർജിക്കാരന്റെ ആരോപണം
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top