14 December Saturday

കിഫ്‌ബി നൽകിയ കണക്ക്‌ ഒന്ന്‌; സിഎജി ഓഡിറ്റിൽ വേറെ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

തിരുവനന്തപുരം > കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ച തുകകൾ സംബന്ധിച്ച സിഎജിയുടെ ഓഡിറ്റ്‌ റിപ്പോർട്ടിൽ അവ്യക്തത. കിഫ്ബി സിഎജിക്ക് നൽകിയ കണക്കും സിഎജി റിപ്പോർട്ടിലുള്ള കണക്കും പൊരുത്തപ്പെടുന്നില്ലെന്ന്‌ കിഫ്‌ബി അധികൃതർ. കിഫ്ബിയുടെ ആദ്യ രണ്ടുവർഷം 26 പദ്ധതിക്കായി 15,575 കോടി രൂപ ചെലവഴിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും രണ്ടു പദ്ധതിക്കായി 47 കോടി രൂപ മാത്രമാണ്‌ നൽകിയതെന്നാണ്‌ സിഎജി റിപ്പോർട്ടിൽ പറയുന്നത്‌. എന്നാൽ, കിഫ്‌ബിയുടെ കണക്ക്‌ പ്രകാരം 20022.22 കോടി രൂപ അടങ്കലിൽ 308 പദ്ധതിക്കാണ്‌ അംഗീകാരം നൽകിയത്‌. ഇതിൽ 22 പദ്ധതിക്കായി 444.44 കോടി രൂപ അനുവദിക്കുകയും ചെയ്‌തു.

സിഎജി റിപ്പോർട്ടിലെ കണക്കനുസരിച്ച്‌ 2016-–-17ലെ ബജറ്റിൽ പ്രഖ്യാപിച്ച എട്ടു പദ്ധതിയുടെ അടങ്കൽ 615 കോടി രൂപ. 2017–-18ൽ 18 പദ്ധതിക്കായി 14,960 കോടി രൂപയും നീക്കിവച്ചു. ആകെ 26 പദ്ധതിക്ക്‌ വകയിരുത്തൽ 15,575 കോടി രൂപ. 2016–-17ൽ ഒരു പദ്ധതിക്ക്‌ 47.47 കോടിയും 2017–-18ൽ ഒരു പദ്ധതിക്ക്‌ 36 ലക്ഷം രൂപയും ചേർത്ത്‌ ആകെ 47.83 കോടി രൂപ നൽകിയതായും പറയുന്നു.
ഇതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ കണക്കും രേഖകളുമാണ്‌ സിഎജിക്ക് നൽകിയതെന്ന്‌ കിഫ്‌ബി അധികൃതർ പറയുന്നു. 2016-–-17ൽ  ബജറ്റിൽ 73 പദ്ധതി പ്രഖ്യാപിച്ചു. അടങ്കൽ 28,213 കോടി. 2017–-18ൽ 25,861 കോടി രൂപ അടങ്കലിൽ 21 പദ്ധതി പ്രഖ്യാപിച്ചു. ആകെ 54,074 കോടി രൂപ അടങ്കലിൽ 94 പദ്ധതി. ഇതിൽ 20,022.22 കോടി രൂപ അടങ്കലിൽ 308 പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരവും നൽകി.  ഇതിൽ 22 പദ്ധതിക്കായി 444.44 കോടി രൂപ നൽകുകയും ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top