09 December Friday
ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിനും 
 ശനി ഉപയോഗിക്കണം

ശനിയാഴ്‌ച ക്ലാസുകൾ വേണ്ട , പ്രൈമറിക്ലാസിൽ ലഘുവ്യായാമങ്ങൾ വേണം ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022



തിരുവനന്തപുരം
ശനിയാഴ്‌ച  ക്ലാസുകൾ വേണ്ടെന്ന്‌  പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്‌ സർക്കാർ നിയോഗിച്ച  ഖാദർ കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട്‌ നിർദേശം. ഉച്ചവരെയുള്ള പതിവ്‌ ക്ലാസും ഒഴിവാക്കണം.  പരീക്ഷണ നിരീക്ഷണങ്ങൾക്കും, ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിനും സംഘപഠനത്തിനും ശനി ഉപയോഗിക്കണം.   എല്ലാവരും സ്‌കൂളിലെത്തുന്നുവെന്ന്‌ ഉറപ്പാക്കണം.

പ്രീ സ്കൂൾ ഘട്ടത്തിൽ -അങ്കണവാടികൾ അടക്കമുള്ളവ  നാല്–- നാലര മണിക്കൂർ   പ്രവർത്തിക്കണം.  തൊഴിലിന്‌ പോകുന്ന അച്ഛനമ്മമാർ  തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം.  പ്രൈമറി തലത്തിൽ   ക്ലാസിൽ തന്നെ ചെയ്യാൻ കഴിയുന്ന ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. ഇത് പഠനത്തിന്റെ ഭാഗമായി ഉൾച്ചേർത്താൽ ഏതു പിരീഡിലും നടത്താൻ കഴിയും.

കുട്ടികളുടെ കലാവാസനയും സർഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിന്റെ പരിധിയിൽ ഉണ്ടാകണമെന്നും ഖാദർ കമ്മിറ്റി  ശുപാർശയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top