20 April Tuesday

കെഎഫ്‌സി ഇടപാടിന്‌ 
ഡെബിറ്റ് കാർഡും എടിഎമ്മും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


തിരുവനന്തപുരം
കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇടപാടുകാർക്കായി ഡെബിറ്റ്‌ കാർഡ്‌ സൗകര്യം ഉടൻ നിലവിൽ വരും. എടിഎം, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ ഉൾപ്പെടെ ഡെബിറ്റ് കാർഡുവഴി സാധ്യമാകും. കോർ ബാങ്കിങ് സോഫ്റ്റ്‌‌വെയറായ ‘ഫിനാകിൾ’ ഉപയോഗിച്ചായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക. പൊതുമേഖലാ ബാങ്കുകളും പദ്ധതിയിൽ സഹകരിക്കും.

കെഎഫ്സി മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും.ഇതോടെ ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ധനസ്ഥാപനമാവുകയാണ്‌‌ കെഎഫ്‌സി. കഴിഞ്ഞ സാമ്പത്തികവർഷം കെഎഫ്‌സിയുടെ വായ്പയിൽ 1349 കോടി രൂപ വർധിച്ചു. മാർച്ച്‌ 31ലെ കണക്കിൽ 4700 കോടിയുടെ വായ്‌പകൾ പുറത്തുണ്ട്‌. പ്രതിസന്ധിഘട്ടത്തിലും വായ്‌പാതിരിച്ചടവിൽ 262 ശതമാനം വർധനയുണ്ടായി. കഴിഞ്ഞവർഷം തിരിച്ചടവ് 2833 കോടിയാണ്‌.

കോവിഡ്മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് 256 കോടി രൂപയുടെ പുതിയ  വായ്പകൾ അനുവദിച്ചതായി സിഎംഡി ടോമി ജെ തച്ചങ്കരി പറഞ്ഞു. അടിസ്ഥാന പലിശനിരക്ക് എട്ട്‌ ശതമാനമായി കുറച്ചിരുന്നു. സംരംഭകത്വ വികസന പദ്ധതിയിൽ 1937 പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു. കോവിഡ്‌മൂലം പ്രതിസന്ധിയിലായതും പുതിയതുമായ 419 വ്യവസായ സംരംഭങ്ങൾക്ക് 256 കോടി രൂപ വായ്പ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top