22 September Sunday

ദുരഭിമാനം, ജാതിമാറി വിവാഹം കഴിച്ചതിലുള്ള പ്രതികാരം; കെവിൻ വധക്കേസ്‌ നാൾവഴികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കേരളത്തെ ഞെട്ടിച്ച കെവിൻ കൊലപാതകം ദുരഭിമാനക്കൊലയെന്ന്‌ കണ്ടെത്തി കോടതി. കേസിൽ പത്ത്‌ പ്രതികൾ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 24ന്‌ വിധിക്കും. 2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.
 

  • 2018 മെയ് 24 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. അന്നുതന്നെ വിവാഹവിവരം ബന്ധുക്കളെ അറിയിക്കുന്നത്.
  •  
  • മെയ് 26ന് നീനുവിന്റെ ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തി.
  •  
  • 27 ന് കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാർത്ത പുറത്തുവന്നു.
  •  
  • 28ന് കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍.
  •  
  • 29ന് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലായി.
  •  
  • പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റിൽ.
  •  
  • ജൂണ്‍ 3ന് പുനലൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.
  •  
  • ആഗസ്ത് 21 ന് ദുരഭിമാന കൊല എന്ന പേരിൽ കുറ്റപത്രം സമർപ്പിച്ചു.
  •  
  • 2019 ഫെബ്രുവരി 16ന് മുന്‍ എസ്ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.
  •  
  • ഏപ്രില്‍ 24 ന് കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി.ജൂലൈ 30 ന് 90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.
  •  
  • ഓഗസ്റ്റ് 14ന് വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.ഓഗസ്റ്റ് 22ന് പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top