09 October Wednesday

കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി സംസ്ഥാനത്തെ ഹൈടെക്‌ മാനുഫാക്‌ചറിങ്‌ ഹബ്ബാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ആലപ്പുഴ
കൊച്ചി –- -ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമി സംസ്ഥാനം റെക്കോഡ് വേഗതയിലാണ്‌ ഏറ്റെടുത്തതെന്ന്‌ മന്ത്രി പി രാജീവ്‌.  ആലപ്പുഴയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തെ ഹൈടെക്‌ മാനുഫാക്‌ചറിങ്‌ ഹബ്ബാക്കി മാറ്റിത്തീർക്കാൻ പദ്ധതി സഹായകമാകുമെന്നും രാജീവ്‌ പറഞ്ഞു.

10 മാസത്തിനുള്ളിലാണ്‌ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്‌. ഇതിന്‌  എൻഐസിഡിസിയുടെ അഭിനന്ദനം ലഭിച്ചു. 2022 ഡിസംബറിൽ  പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചതെങ്കിലും ലോക്‌സഭ തെരെഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം തുടർനടപടികളുമായി മുന്നോട്ട്‌ പോകാനായിരുന്നില്ല. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം  മന്ത്രി പീയുഷ്‌ ഗോയലിന്‌ നിവേദനം നൽകിയിരുന്നു. ചൊവ്വാഴ്‌ച മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലും വ്യവസായിക ഇടനാഴി പദ്ധതി, ഗ്ലോബൽ സിറ്റി പദ്ധതികൾ ചർച്ചചെയ്‌തിരുന്നു. ഒരുമാസത്തിനുള്ളിൽത്തന്നെ ടെൻഡർ വിളിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

ഈ പദ്ധതിയുടെ ഭാഗമായി തന്നെ അംഗീകരിച്ച അങ്കമാലിയിലെ ഗ്ലോബൽ സിറ്റി പദ്ധതിക്ക്‌ 385 ഏക്കർ ഏറ്റെക്കുന്നതിന്‌ 850 കോടി രൂപ അനുവദിച്ചിരുന്നു. ഡിപിആർ തയ്യാറാക്കുന്നതിനിടെയാണ്‌ പദ്ധതി നിർത്തിവയ്‌ക്കണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശിച്ചത്‌. എന്നാൽ ഇതിന്‌ വൈകാതെ അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top