14 October Monday

ബുക്ക് ചെയ്തത് 280ൽ അധികം സെപ്‌തംബർ 8ന്‌ ഗുരുവായൂരിൽ റെക്കോഡ് വിവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കല്യാൺ ആശുപത്രിയുടെ സുവർണജൂബിലി ആഘോഷം പിആർഎസ്‌ ഹോസ്‌പിറ്റൽ സീനിയർ ശിശുരോഗ വിദഗ്‌ധൻ ഡോ. വി സ്നേഹപാലൻ ഉദ്‌ഘാടനം ചെയ്യുന്നു. കല്യാൺ ആശുപത്രി എംഡി ഡോ. എം എസ്‌ തിരുവാരിയൻ, പിആർഎസ്‌ ഹോസ്‌പിറ്റൽ സിഎംഡി ആർ മുരുകൻ, എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ഡോ. ആനന്ദം എന്നിവർ സമീപം

ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്‌തംബർ 8ന്‌ നടക്കാനിരിക്കുന്നത്‌ റെക്കോഡ് വിവാഹം. 280ൽ അധികം വിവാഹമാണ്‌ ഇതുവരെ ബുക്ക്‌ ചെയ്‌തത്‌.
വിവാഹം കഴിക്കുന്ന ദിവസം വരെ ബുക്ക് ചെയ്യാം എന്നതിനാൽ മുന്നൂറിൽ അധികമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചിങ്ങത്തിലെ അവസാന ഞായറാഴ്ചയായ സെപ്തംബർ 15 തിരുവോണമാണ്‌. കന്നിമാസത്തിൽ വിവാഹം പതിവില്ലാത്തതിനാലാണ്‌ തിരുവോണത്തിന്‌ മുമ്പുള്ള ഞായറാഴ്‌ചയായ സെപ്തംബർ എട്ടിന് ഇത്രയും തിരക്ക്.  ക്ഷേത്രത്തിനു മുന്നിലെ അഞ്ച്‌  മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുക. രാവിലെ അഞ്ചുമുതൽ  താലികെട്ട് ആരംഭിക്കും.  എത്ര വിവാഹം വന്നാലും അവ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.  വി കെ വിജയൻ ദേശാഭിമാനിയോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top