11 October Friday

ബിജെപി സഹകരണ സംഘം തട്ടിപ്പ്‌ 12 പേർ കൂടി പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം
ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപം തിരിച്ച് കിട്ടാത്ത 12 പേർ കൂടി പൊലീസിൽ പരാതിയുമായി എത്തി. ഫോർട്ട്, മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനുകളിലാണ്  പരാതികൾ ലഭിച്ചത്.

പരാതിക്കാരുടെ മൊഴികളെടുത്തശേഷം കേസുകൾ രജിസ്റ്റർ ചെയ്യും. ഇതുവരെ ഫോർട്ട് സ്‌റ്റേഷനിൽ മാത്രം അറുപതോളം പരാതി ലഭിച്ചിട്ടുണ്ട്. ഫോർട്ട് സ്‌റ്റേഷിൽ ബുധനാഴ്ച മൂന്ന് കേസ്‌ രജിസ്റ്റർ ചെയ്തു. മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ പത്ത് ലക്ഷം രൂപ തിരികെ കിട്ടാനുള്ള ദമ്പതികൾ പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുക്കും.

ക്രൈംബ്രാഞ്ചിൽ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തിന് കേസ് കൈമാറാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫോർട്ട്, മെഡിക്കൽ കോളേജ്, മ്യൂസിയം സ്‌റ്റേഷനുകളിലാണ് നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 300 ലേറെ പേർക്ക് നിക്ഷേപം തിരികെ നൽകാനുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ടര കോടിയോളം രൂപയുടെ പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top